എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ്. നവംബര്‍ 13 വരെ മ്യൂസിയം സ്റ്റേഷനില്‍ രാഹുല്‍ ഹാജരാകേണ്ടെന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി.
ഇളവ് നല്കിയാല് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെല്ലാം പാലക്കാട്ടെ ജനം വോട്ടിലൂടെ മറുപടി പറയുമെന്നും രാഹുല്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പൊലീസ് നിലപാടെടുത്തത്.