naveen-babuN

എഡിഎം നവീൻ ബാബുവിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ പി.പി.ദിവ്യ  തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. ആത്മഹത്യ അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത ദൃശ്യങ്ങൾ എടുത്ത പ്രാദേശിക ചാനൽ സംഘത്തിൽ നിന്നും വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചു. 

Read Also: പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

നവീൻ ബാബുവിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെപ്പറ്റി റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നാണ് വിവരം.  പെട്രോൾ പമ്പിന്റെ എൻ ഒ സിയുടെ കാര്യത്തിൽ മനപൂർവമായ ഒരു കാലതാമസവും നവീൻബാബു വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ.  ഫയലുകൾ നിയമപരമായി കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത  നടത്തിയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.  റിപ്പോർട്ട് ഇന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചേക്കും.  പി പി ദിവ്യയിൽ നിന്നും എ ഗീതക്ക് മൊഴിയെടുക്കാനായിട്ടില്ല

 

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി രാവിലെ 11 മണിക്കാണ് കേസ് പരിഗണിക്കുക. കലക്ടർ തന്നെ ക്ഷണിച്ചിട്ടാണെന്നും സദുദ്ദേശ്യത്തോയാണ് വിമർശനമെന്നുമാണ്  ദിവ്യയുടെ വാദം. തെളിവുകൾ നിരത്തി ആയിരിക്കും പ്രോസിക്യൂഷൻ പ്രതിഭാഗത്തെ എതിർക്കുക. മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനത്തിനനുസരിച്ച് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം. 

Google News Logo Follow Us on Google News

'PP Divya is behind the dissemination of the videos insulting Naveen Babu'

ENGLISH SUMMARY:

'PP Divya is behind the dissemination of the videos insulting Naveen Babu'