cardinal

കർദിനാളായി മാർപാപ്പ പ്രഖ്യാപിച്ച  മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിനെ ആർച്ച് ബിഷപ്പായി ഉയർത്തി. കർദിനാളായുള്ള സ്ഥാനാരോഹണത്തിന് മുൻപായാണ് മെത്രാപ്പോലീത്തയായി ഉയർത്തിയത്. വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ചങ്ങനാശ്ശേരി  അതിരൂപതയിലും പ്രഖ്യാപനം നടന്നു.  

 

മെത്രാപ്പോലീത്ത ആവുന്നതിന് മുൻപ് കർദിനാളായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ .സഭാ സേവനത്തിന്റെ പുതിയ വഴികളിലേക്ക് പ്രവേശിക്കുന്ന  മോൺ.ജോർജ് കൂവക്കാടിനായി സഭാ നടപടികൾ ആരംഭിച്ചു. മെത്രാപ്പോലീത്തയായി വത്തിക്കാനിലും ചങ്ങനാശ്ശേരിയിലും ഒരേസമയം പ്രഖ്യാപനം

നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായാണ് നിയമിച്ചത്. ചങ്ങനാശ്ശേരി അതിരൂപത  മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സ്ഥാനചിഹ്നങ്ങൾ അണിയിച്ചു..

അടുത്തമാസം 24ന് ചങ്ങനാശ്ശേരിയിൽ വച്ചാണ് മെത്രാഭിഷേക ചടങ്ങുകൾ നടക്കുക..ഡിസംബർ എട്ടിന് വത്തിക്കാനിൽ വച്ച് കർദിനാളായി സ്ഥാനരോഹണം..പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾമാർ, മെത്രാപ്പോലീത്തയുടെ കുടുംബാംഗങ്ങൾ എന്നിവർ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. റോമിൽ പ്രവർത്തിച്ച് വന്നിരുന്ന മോൺ. ജോർജ് കൂവക്കാടാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ അപ്പസ്ത്തോലിക യാത്രകൾ ക്രമീകരിക്കുന്നത്

ENGLISH SUMMARY:

Kerala priest Monsignor george jacob Koovakad elevated to cardinal