കൊച്ചിയിലെ മൊബൈല്‍ കൂട്ടക്കവര്‍ച്ചക്കേസില്‍ പ്രതികളായ മുംബൈയിലെ കവര്‍ച്ചാസംഘം ഡിജെ പാര്‍ട്ടി സംഘാടകര്‍. മുംബൈയില്‍ പലയിടങ്ങളിലും ഡിജെ പാര്‍ട്ടികള്‍ നടത്തി മൊബൈല്‍ കവര്‍ച്ച പതിവെന്ന് പ്രതികള്‍ മൊഴി നല്‍കി.
സംഘതലവന്‍ പ്രമോദ് യാദവിന്‍റെ നേതൃത്വത്തില്‍ അലന്‍ വോക്കര്‍ ഷോകളില്‍ സമഗ്രകവര്‍ച്ചയ്ക്ക് സംഘം പദ്ധതിയിട്ടു. കൊച്ചിക്ക് മുന്‍പ് ബെംഗളൂരുവിലും ചെന്നൈയിലും സംഘം കവര്‍ച്ചയ്ക്കെത്തിയെങ്കിലും സമയം വൈകിയതോടെ പരാജയപ്പെട്ടു. ഈ ക്ഷീണം കൊച്ചിയില്‍ പരിഹരിക്കാനായിരുന്നു പദ്ധതി.
കൊച്ചിയില്‍ 'ഹൈക്ലാസ്' കാണികളുണ്ടാകുമെന്നും വിലകൂടിയ ഫോണുകള്‍ ഇവിടെ നിന്ന് കവരാനായിരുന്നു പദ്ധതി. രാത്രി ഒന്‍പത് മണിയോടെ എത്തിയതിനാല്‍ ഉദേശിച്ച മെച്ചമുണ്ടായില്ലെന്നുമാണ് പിടിയിലായവരുടെ മൊഴി. ഡല്‍ഹി സംഘത്തില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകള്‍ കൂടി കൊച്ചിയിലേതെന്ന് സ്ഥിരീകരിച്ചു