കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ മല്‍സരയോട്ടത്തെ തുടര്‍ന്ന് അപകടം. അപകടകരമായി വാഹനമോടിച്ചതിന് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. രണ്ട് സ്വകാര്യ ബസുകള്‍ പൊലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെ പനമ്പിള്ളി നഗറിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ നടുറോഡില്‍ പോര്‍വിളി മുഴക്കിയ ബസ് ജീവനക്കാരുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.