മകളുമായി ബൈക്കില്‍ പോയ അച്ഛന്‍ അപകടത്തില്‍ മരിച്ചു. തൃശൂര്‍ പൂച്ചുന്നിപ്പാടത്ത് സ്വകാര്യ ബസിടിച്ചായിരുന്നു അപകടം. തൃശൂര്‍ തൊട്ടിപ്പാള്‍ സ്വദേശിയായ അന്‍പത്തിയെട്ടുകാരന്‍ വിന്‍സെന്‍റ് നീലങ്കാവില്‍ ആണ് മരിച്ചത്. ഇരുപത്തിയാറുകാരിയായ മകള്‍ ബബിതയ്ക്കു പരുക്കേറ്റു. ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് ആറരയോടെയായിരുന്നു അപകടം.