കോഴിക്കോട് ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിമതര്‍ക്കെതിരെ ഭീഷണിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. അതുകൊണ്ട് തടി വേണോ ജീവന്‍ വേണോയെന്ന് ഓര്‍ക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൊടുക്കാതെ ഇടതുകാര്‍ക്കും ബിജെപിക്കാര്‍ക്കും ജോലി കൊടുക്കുന്നു. സഹകരണ ബാങ്കുകളെ ചില കോണ്‍ഗ്രസുകാര്‍ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.