divya-cpm

ദിവ്യ അറസ്റ്റിന് വഴങ്ങില്ല. ബന്ധുവീട്ടില്‍ നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറി.  ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. കീഴടങ്ങിയാല്‍ മാത്രം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണസംഘം. രാവിലെ ചേരാനിരുന്ന യോഗം പോലും ഇതുവരെ ചേര്‍ന്നില്ല.

 

ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രമേയം പാസ്സാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.   കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് പ്രമേയം യോഗത്തില്‍ പാസ്സാക്കി.

ENGLISH SUMMARY:

PP Divya will not yield to arrest