തിരുവനന്തപുരം പാറശാലയില്‍ വ്ലോഗര്‍മാരായ ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെല്‍വരാജ് (45) ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയയെ കട്ടിലില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ഇവര്‍ യൂട്യൂബ് ചാനലില്‍ വിഡിയോ അപ്ലോഡ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.'വിട പറയുകയാണെന്‍ ജന്‍മം' എന്ന പാട്ടായിരുന്നു വിഡിയോയില്‍ ചേര്‍ത്തിരുന്നത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. വിഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ പ്രിയയെ കൊലപ്പെടുത്തിയ ശേഷം സെല്‍വരാജ് ജീവനൊടുക്കിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നു.
പാചക വിഡിയോകളാണ് യൂട്യൂബ് ചാനലിലൂടെ ഇവര്‍ പങ്കുവച്ചിരുന്നതിലേറെയും. കൂടാതെ വീട്ടുജോലികള്‍ രണ്ടുപേരും കൂടി ചെയ്യുന്നതും വിഡിയോകളില്‍ കാണാം. പതിനേഴായിരത്തോളം സബ്സ്ക്രൈബേഴ്സാണ് യൂട്യൂബില്‍ മാത്രമുണ്ടായിരുന്നത്. സാമ്പത്തിക ബാധ്യതയാണോ മരണത്തിനിടയാക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നു. ALSO READ: 'എന്താ ഈ വിഡിയോ? വിളിച്ചിട്ടെന്താ എടുക്കാത്തത്?’; ഉത്തരം നല്‍കാതെ സെല്‍വരാജും പ്രിയയും മടങ്ങി...