അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം വ്യാപാര മേഖലയ്ക്കുണ്ടാക്കിയത് നികത്താനാവാത്ത നഷ്ടം. നിർമാണ മേഖലയിലെ ഇരുനൂറോളം വ്യാപാരസ്ഥാപനങ്ങൾ ഇതിനോടകം അടച്ചുപൂട്ടി എന്നാണ് കണക്ക്. മുന്നൂറോളം സ്ഥാപനങ്ങൾ ഏത് നിമിഷവും അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ്