വിവാദദിവസം പൂരനഗരിയില്‍ പോയത് ആംബുലന്‍സിലല്ലെന്ന് സുരേഷ് ഗോപി. കെ.സുരേന്ദ്രന്‍ വിശ്വസിക്കുംപോലെ ഞാന്‍ ആംബുലന്‍സിലല്ല പോയത്, ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും കേന്ദ്രസഹമന്ത്രി. ആംബുലന്‍സില്‍ പോയി എന്നത് മായക്കാഴ്ച ആകാമെന്നും നിലപാട്. നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദ്യംചെയ്യാനാണ് പോയത്. ഒറ്റ തന്തയ്ക്ക് പിറന്നവരെങ്കില്‍ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും സുരേഷ് ഗോപി. ചേലക്കരയിലെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആംബുലന്‍സില്‍ പോയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.കെ.അനീഷ്കുമാറും രംഗത്തെത്തി. പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നത് തന്റെ കാറിലെന്നും റൗണ്ടിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനമില്ല; ആംബുലന്‍സില്‍ വന്നത് അതിനാലെന്നും അനീഷ്കുമാര്‍.