കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച (ഒക്ടോബർ 29) കെഎസ്യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെഎസ്യു ജില്ലാ കമ്മിറ്റി അംഗമായ എബിൻ ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കൊട്ടാരക്കര എസ്ജി കോളജിലെ കെഎസ്യു മുൻ യൂണിറ്റ് ഭാരവാഹിയായ എബിന് കോളജ് ഗേറ്റിന് പുറത്തുവച്ചാണ് മർദനമേറ്റത്. തലയ്ക്കും, മുഖത്തും പരുക്കേറ്റ എബിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് പോകുന്ന വിവരം അധ്യാപകരോട് പറയാൻ എത്തിയപ്പോൾ എട്ടംഗ സംഘം ആക്രമിച്ചെന്നാണ് എബിൻ പറയുന്നത്.