തിരുവനന്തപുരത്തെ ഷവർമ്മ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചതിൽ സഹോദരൻ അനിറുൾ ഇസ്ലാമിന്റെ ആരോപണം തെറ്റെന്ന് കടയുടമ. ആലം അലിയെ മർദിച്ചിട്ടില്ല. ആലംപിണങ്ങി പോയതാണെന്നും തൊട്ട് പിന്നാലെ സഹോദരൻ ഫോണിൽ ഭീഷണി സന്ദേശം അയച്ചെന്നും കടയുടമ മനോരമ ന്യൂസിനോട്. ജൂലൈ ഏഴിനാണ് ആൾ സെയ്ന്റ്സ് കോളേജിനും കൊച്ചുവേളി റയിൽവെ സ്റ്റേഷനും ഇടയിലുള്ള പെട്രോൾ പമ്പിന് എതിർവശം റയിൽവെ ട്രാക്കിൽ ആലം അലിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊച്ചുവേളിയിലെ ഹോട്ടലിൽ നിന്ന് അനുജൻ പിണങ്ങി പോയതിന് പിന്നാലെ സഹോദരൻ അനിരുൾ ഇസ്ലാംകടയുടമയുടെ മകന്റെ ഫോണിലേക്ക് അയച്ച ഓഡിയോ സന്ദേശമാണ് ഈ കേട്ടത്. തങ്ങൾ ഒരു തരത്തിലുംആലം അലിയെ മർദിച്ചിട്ടില്ലെന്നും ടേബിളിൽ നിന്ന് പ്ലേറ്റ് എടുക്കാൻ പറഞ്ഞതിന് പിണങ്ങി പോവുകയാണ്ചെയ്തതെന്ന് കടയുടമ മനോരമ ന്യൂസിനോട് പറഞ്ഞു.
ജൂലൈ ഏഴിന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് ആലം അലി കൊച്ചുവേളിയിലെ കടയിൽ നിന്ന് മടങ്ങിയത്. അപകടത്തിന് ഒരു മണിക്കൂർ മുൻപ് കടയുടമയുടെ ഫോണിലേക്ക് ആലം വിളിക്കുകയും ചെയ്‌തു. സിസിടിവിദൃശ്യങ്ങളും ഫോൺ രേഖകളും ഇത് ശരി വക്കുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നും കടയുടമ മർദിച്ചു എന്നുംസഹോദരൻ ആരോപിക്കുമ്പോഴും ആലം കടയിൽ നിന്ന് മടങ്ങുന്നതിന് തൊട്ട് മുൻപ് കടയുടമ ഫോണിൽപകർത്തിയ ചിത്രത്തിൽ മർദനം ഏറ്റത്തിന്റെ ലക്ഷണങ്ങൾ ഇല്ല എന്നുതന്നെയാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് റയിൽവെ ട്രാക്കിലേക്ക് വന്ന സമയം ട്രെയിൻ വരുന്നത് ശ്രദ്ദിക്കാത്തതാകാംഅപകട കാരണമെന്നാണ് പൊലീസ് നിഗമനം.