ആറു മാസത്തിനുള്ളിൽ രണ്ടാമതും തിരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും ഒരാൾ പോലും വോട്ട് ചെയ്യാനെത്താത്ത രണ്ടു ഗ്രാമങ്ങളുണ്ട് വയനാട്ടിൽ. ഉരുൾപൊട്ടലിൽ ഭൂരിപക്ഷം ആളുകളെയും നഷ്ടമായ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. പക്ഷെ വോട്ടർമാർ ആരുമില്ലെന്ന് മാത്രം.