മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സൗദി വെള്ളയ്ക്ക, ചാവേര്‍, ഉടല്‍, ഉണ്ട, ഓപറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങളാണ്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി.