കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസില്‍ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിൽ അവ്യക്തത തുടരുന്നു. പൊലീസ് ഇതുവരെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ഇന്ന് കോടതി അവധിയായതിനാൽ അടുത്തദിവസം അപേക്ഷ കൊടുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. കേസിൽ വിശദമായി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്തതിനാല്‍ കസ്റ്റഡി ഒഴിവാക്കിയേക്കും. പ്രത്യേക അന്വേഷണസംഘം ഇന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്.