ചേലക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണകളം കൊഴുപ്പിച്ച് അപര വിവാദവും തർക്കവും. രമ്യാ ഹരിദാസിന്‍റെ പേരിനോട് ചെറുസാദൃശ്യമുള്ള, സി.ഐ.ടി.യു.വിന്‍റെ സജീവ പ്രവർത്തകൻ ഹരിദാസന്‍റെ സ്ഥാനാർഥിത്വമാണ് ചൂടുപിടിച്ചിരിക്കുന്നത്. ഹരിദാസനെ അറിയില്ലെന്ന് ഇടത് സ്ഥാനാർഥി UR പ്രദീപ് പറഞ്ഞു.

പഴയന്നൂരിൽ നിന്നാണ് കുടം ചിഹ്നത്തിൽ മത്സരിക്കാൻ ഹരിദാസനെത്തുന്നത്. ഇടതു സ്ഥാനാർഥി UR പ്രദീപിനൊപ്പം CITU വേഷത്തിൽ ഫ്ലസുകളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദീപിനുവേണ്ടിയുള്ള പ്രചാരണത്തിലും സജീവം. ചർച്ചകളിൽ നിറഞ്ഞതോടെ ഹരിദാസൻ മുങ്ങി. ഹരിദാസൻ വിമതനോ, അപരനോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്

വിമതനോ, അപരനോ എന്നറിയില്ല എന്ന് മാത്രമല്ല, അങ്ങനെ ഒരാളെപ്പോലും അറിയില്ലെന്ന് LDF സ്ഥാനാർഥി കാര്യങ്ങളെങ്ങനെ ആയാലും ചേലക്കര മണ്ഡലത്തിലെ വോട്ടറാണ് ഇപ്പോൾ മുങ്ങിയ, കുടം ചിഹ്നക്കാരൻ സ്ഥാനാർഥി ഹരിദാസൻ. 

ENGLISH SUMMARY:

Chelakkara by-election campaign for second phase