Horthus-pinarayi

ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും അതിരുകളില്ലാത്ത ആകാശമാണ്  മലയാള മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യ സാംസ്കാരികോല്‍സവ വേദികള്‍. സാഹിത്യ സംവാദങ്ങളോടൊപ്പം കലയും സംഗീതവും പുതുതലമുറ ആവിഷ്കാരങ്ങളും നിറഞ്ഞൊഴുകുന്ന മൂന്നുദിവസങ്ങളാണ് മുന്നില്‍. കേരളത്തിന് ജന്മദിനസമ്മാനമായി ഹോര്‍ത്തൂസ് വേദികള്‍ ഉണരുകയായ്. 

 

മലയാള ലിപി ആദ്യമായി അച്ചടിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ കാലംമുതല്‍ ഇന്നുവരെ വന്ന നമുക്കുവന്ന മാറ്റങ്ങള്‍ക്ക് നേരേ പിടിച്ച കണ്ണാടിയാണ് ഹോര്‍ത്തൂസ്. നമ്മള്‍ സഞ്ചരിച്ച വഴികള്‍ , വഴിവിളക്കുകളായവര്‍, പിന്നിട്ട നാഴികക്കല്ലുകള്‍ എല്ലാം ചര്‍ച്ചയാകുന്ന പ്രധാനവേദി. സമ്മളെ നയിച്ച മഹാനാവികരെ ഓര്‍ത്തുകൊണ്ട് സഞ്ചരിക്കാം. സംവദിക്കാം.

അക്ഷരങ്ങളുടെ അലകടലാണ് ഹോര്‍ത്തൂസ്. വായനയുടെ ഹല്‍വാ മുധുരം നുണയാന്‍ പുസ്തകശാല തയ്യാര്‍. 7500 ടൈറ്റിലുകളിലായി 3 ലക്ഷത്തോളം പുസ്തകങ്ങള്‍. ഇംഗ്ലീഷിലെ നൂറോളം പ്രസാധകര്‍ക്ക് പുറമേ മലയാളത്തിലെ ഏതെണ്ടെല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ ലഭിക്കും. മുഴുവന്‍ പുസ്തകങ്ങള്‍ക്കും 10 ശതമാനം മുതല്‍ ഡിസ്കൗണ്ടുണ്ട്.  കടല്‍പാലത്തിന് സമീപത്തെ വേദിയില്‍ നിന്ന് സംഗീതം ഒഴുകിയെത്തും. ഓര്‍മ്മകളുടെ കടല്‍കാറ്റേറ്റ് ആസ്വാദകര്‍ക്കും പാട്ടിലലിഞ്ഞുചേരാം ഇനിയുള്ള സായംസന്ധ്യങ്ങള്‍ സംഗീതസന്ധ്യകളായി മാറും. 

കാലത്തിനൊരു സാക്ഷിയാണ് ഈ പവലിയന്‍, അച്ചടിയുടേയും. ചരിത്ര നിമിഷങ്ങളെ മലയാള മനോരമ എങ്ങനെ അച്ചടി മഷി പുരട്ടിയെന്ന് ഇവിടെ കാണാം. നമ്മുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങള്‍  ചരിത്രരേഖയായി കണ്‍മുന്നില്‍ കൊച്ചിയില്‍ മാത്രം കണ്ട ബിനാലെ ഇനി കോഴിക്കോടും. 44 കലാകാരന്മാരുടെ മുന്നൂറിലേറെ അതൃപൂര്‍വ സ‍ൃഷ്ടികളാണ് ഈ ബിനാലെയില്‍ ഉള്ളത്.  അക്ഷരങ്ങളിലെ പെരുമ പോലെ രുചികൂട്ടില്‍ പുതുമ തേടി എത്തുന്നവര്‍ക്കുള്ളതാണ് ഈ പവലിയന്‍.  കോഴിക്കോടിന്‍റെ എരിവും പുളിയും നാവില്‍ വെള്ളം ഊറിക്കും.  കല, സംഗീതം, സാഹിത്യം, രാഷ്ട്രീയം, ചരിത്രം. ഹോര്‍ത്തൂസില്‍ ഇല്ലാത്തത് എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കേണ്ടി വരും. 

ENGLISH SUMMARY:

Malayalam Manorama's hortuse literary cultural festival venues are a boundless sky of ideas and expressions