കടലോരത്ത് വിരിഞ്ഞ് നിൽക്കുന്ന മഴവിൽ എന്ന ആശയത്തിലാണ് ഹോർത്തൂസിന് വേണ്ടിയുള്ള വേദികൾ ഒരുക്കിയിരിക്കുന്നത് എന്ന് ഹോർത്തൂസിന്റെ പ്രോജക്ട് ഡിസൈനർ സന്തോഷ് രാമൻ. കല പോരാട്ടം തന്നെ എന്ന ആശയം പങ്കുവെക്കുന്ന കാൽ രൂപവും ഷെഫ് സ്റ്റുഡിയോക്ക് മുന്നിലെ നിറമുള്ള പൂച്ചയും ഹോർത്തൂസ് സ്പെഷൽ ആണ്. കലാരൂപങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആശയങ്ങളെ കുറിച്ച് മനോരമ ന്യൂസുമായി സംസാരിക്കുകയാണ് പ്രശസ്ത കലാ സംവിധായകൻ സന്തോഷ് രാമൻ .