തൃശൂര്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യായിരുന്നു. ആളുകള്‍ക്ക് ഇടയിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയത്. പൂരം കലക്കലില്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ. എല്ലാം കരുവന്നൂരിലെ ക്രമക്കേട് മറയ്ക്കാനുള്ള ശ്രമമെന്നും സുരേഷ് ഗോപി പറഞ്ഞു. ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 

തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്നുമായിരുന്നു സുരേഷ് ഗോപി ആദ്യം പറഞ്ഞത്. സുരേഷ് ഗോപി സ്വരാജ് റൗണ്ട് വരെ തന്റെ കാറിലാണ് നഗരത്തിലേക്ക് എത്തിയതെന്നും അവിടെനിന്നുള്ള ചെറിയ ദൂരം മാത്രമാണ് ആംബുലൻസിൽ പോയതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ പറഞ്ഞു. സ്വകാര്യ വാഹനങ്ങൾക്ക് റൗണ്ടിൽ‌ പ്രവേശനമില്ലാത്തതിനാലാണ് ആംബുലൻസിൽ പോയതെന്നും അനീഷ് കുമാര്‍ പറഞ്ഞു. 

ENGLISH SUMMARY:

Suresh gopi explain ambulance row