TOPICS COVERED

കാലം ചെയ്ത യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കോതമംഗലത്തെ സംസ്കാര ശശ്രൂഷകൾ പൂർത്തിയായി. അദ്ദേഹത്തിന്‍റെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര സഭാ ആസ്ഥാനമായ പുത്തൻകുരിശിലേക്ക് പുറപ്പെട്ടു. നാളെ പുത്തൻകുരിശിലെ സെന്‍റ് അത്താനേഷ്യസ് കത്തീഡ്രലിലാണ് കബറടക്കം. 

തങ്ങളുടെ പ്രിയപ്പെട്ട ഇടയനെ അവസാനമായി ഒരു നോക്ക് കാണാൻ കോതമംഗലത്തേക്ക് വിശ്വാസി സമൂഹം ഒഴുകിയെത്തി. ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി പൊതുദർശനവും ശുശ്രൂഷകളും നടത്തി. മലങ്കര മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

നാളെ ഉച്ചവരെ ഭൗതിക ദേഹം സഭാ ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക, യുകെ ആർച്ച് ബിഷപ്പുമാർ പങ്കെടുക്കും. മുഖ്യമന്ത്രിയും ഗവർണറും , അന്തിമോപചാരമർപ്പിക്കാൻ പുത്തൻ കുരിശിലെത്തും. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാവും കബറടക്കം 

ENGLISH SUMMARY:

Catholic bava's funeral rites at Kothamangalam have been completed