ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക് വികാരനിര്‍ഭര യാത്രാമൊഴി. പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കബറടക്കി. ജോസഫ് മാര്‍ ഗ്രിഗോറിയോസ് കബറടക്ക ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. വന്‍തോതില്‍ വിശ്വാസികളും പുത്തന്‍കുരിശിലേക്ക് ഒഴുകിയെത്തി.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ തുടങ്ങി പ്രമുഖരും അന്തിമോപചാരമര്‍പ്പിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം.