കണ്ണൂര്‍ കലക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് മൂന്നുറൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.
പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. കലക്ടറേറ്റ് പരിസരത്തേക്ക് ചാടിക്കടക്കാനും വനിതാ പ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍ എല്ലാം പ്രതിരോധിക്കാന്‍ സജ്ജമായി പൊലീസ്. എന്നാല്‍ പിന്മാറാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറല്ലായിരുന്നു. പൊലീസിനെ വെല്ലുവിളിച്ച് ഷമ മുഹമ്മദ് ഉള്‍പ്പെടെ നേതാക്കള്‍ രംഗത്തെത്തി.
ഡിസിസി പരിസരത്തുനിന്നാണ് പ്രതിഷേധപ്രകടനം പുറപ്പെട്ടത്. ഗൂഢാലോചന അന്വേഷിക്കുക, കലക്ടര്‍ അരുണ്‍ കെ. വിജയനെതരെ നടപടിയെടുക്കുക, പ്രതിചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.