police-protects-pp-divya-not-even-ready-to-record-statement

എഡിഎമ്മിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടെന്ന് സിപിഎം തീരുമാനം. കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുന്നത് പരിഗണയിലില്ലെന്ന് സിപിഎം നേതൃത്വം. പി.പി.ദിവ്യയുടെ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പൊലീസിനോടും പ്രോസിക്യൂഷനോടും റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം ജില്ലാ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കണ്ണൂർ കളക്ടറേറ്റിലേക്ക് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.  വിഡിയോ റിപ്പോര്‍ട്ട് കാണാം.