തൃശൂര്‍ ഒല്ലൂരില്‍ നടത്തറ സ്വദേശികളുടെ ഒരുവയസസുള്ള മകന്‍ മരിച്ചത് ചികില്‍സ വൈകിയതിനാലെന്ന് ആരോപിച്ച് ബന്ധുക്കള്‍. പനി ബാധിച്ചെത്തിയ കുട്ടിയെ ചികില്‍സിച്ചത് ഡോക്ടര്‍ക്ക് പകരം നഴ്സാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
തൃശൂർ നടത്തറ സ്വദേശികളായ വിനുവിന്റെയും രേഖയുടെയും മകൻ ഒരുവയസുകാരൻ ദ്രിയാസാണ് മരിച്ചത്. ഒല്ലൂരിലെ വിൻസെന്‍റ് ഡി പോൾ ആശുപത്രിയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് നാലരയോടെയാണ് കുട്ടിയെ കൊണ്ടുവന്നത്. രാത്രി ഒൻപതു മണി വരെ വിദഗ്‌ധ ചികിൽസ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിൽസിച്ചത് ഡോക്‌ടറല്ലെന്നും നഴ്‌സാണെന്നും ബന്ധുക്കൾ പറഞ്ഞു. രാത്രി ഒന്‍പതു മണിക്ക് ശേഷം തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ധ രാത്രിയോടെ കുട്ടി മരിച്ചു.
അതേസമയം ശിശുരോഗ വിദഗ്ധന്റെ നിര്‍ദേശം കുട്ടിക്ക് ചികില്‍സ നല്‍കിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം