തിരൂരിലെ കിന്‍ഷിപ്പ് ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാര്‍ക്കൊപ്പമുള്ള വിഡിയോ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് അര്‍ജുന്‍റെ ലോറിയുടെ ഉടമ മനാഫ്. ഇവരില്‍ നിന്ന് കിട്ടുന്ന സ്നേഹത്തിന് കളങ്കമില്ലെന്നും, കാണാനാഗ്രഹിക്കുന്നത് ഇവരെയാണെന്നും മനാഫ് പറഞ്ഞു.
ഇതിന് എതിരെ ദയവ് ചെയ്ത് ആരും കമന്‍റ് എഴുതരുതെന്ന് കൂടെയുള്ളയാള്‍ പറഞ്ഞപ്പോള്‍ അങ്ങനെ പറയേണ്ട, എനിക്കെതിരെ ബാഡ്കമന്‍റ് എഴുതുന്നവര്‍ എഴുതട്ടെ, അതവരുടെ താല്‍പ്പര്യം അല്ലേ എന്നായിരുന്നു മനാഫിന്‍റെ മറുപടി. കഴിഞ്ഞ ദിവസം, ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച അര്‍ജുന്‍റെ ലോറി ഉടമ മനാഫിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ അവസരത്തില്‍ വന്ന നെഗറ്റീവ് കമന്‍റുകളുടെ പശ്ചാത്തലത്തിലായിരുന്നു ബാഡ് കമന്‍റ് എഴുതുന്നവര്‍ എഴുതിക്കോട്ടേ എന്ന അഭിപ്രായം വിഡിയോക്കിടെ മനാഫ് പങ്കിട്ടത്.
ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്നവരാരെങ്കിലും തനിക്ക് ആപ്പ് ഉണ്ടാക്കി തരണമെന്നും മനാഫ് പറഞ്ഞതാണ് വ്യാപക വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.
ഇപ്പോള്‍ ഉദ്ഘാടന തിരക്കിലാണ് ലോറി ഉടമ മനാഫ്. ഒട്ടേറെ പരിപാടികളിക്ക് മനാഫിനെ ഉദ്ഘാടകായി ക്ഷണിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയില്‍ മനാഫ് ഫാന്‍സ് അസോസിയോഷനും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും പാവപ്പെട്ടവരെ സഹായിക്കാനും താന്‍ മുന്നിട്ട് ഇറങ്ങുമെന്ന് മനാഫ് പറയുന്നു.