എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. മേയ് മൂന്നാമത്തെ ആഴ്ചക്കു മുന്‍പ് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന ഡോക്ടര്‍മാര്‍ ശ്രദ്ധപുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മാര്‍ച്ച് മൂന്നാം തീയതി മുതല്‍ 29 വരെ സ്്കൂളുകളില്‍ പരീക്ഷാ കാലമാണ്. മാര്‍ച്ച് മൂന്നിന് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കും. 26ാം തീയതിവരെയാണ് പരീക്ഷ. രാവിലെ 9.30 നാണ് പരീക്ഷകള്‍ ആരംഭിക്കുക. മോഡല്‍പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ്. ഏപ്രില്‍ എട്ടിന് മൂല്യനിര്‍ണയം തുടങ്ങി 28ാം തീയതി പൂര്‍ത്തിയാക്കും. മേയ് മൂന്നാം വാരത്തിന് മുന്നോടിയായി ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
പ്്ളസ് 1 പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 29 വരെയാണ് പ്്ളസ് 2 മാര്‍ച്ച് മൂന്നു മുതല്‍ 26 വരെയും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഉച്ചക്ക് ശേഷമാണ് ക്രമീകരിച്ചിരിക്കുന്നത്. വിഎച്ച്എസ്‌സി പരീക്ഷ കളും ഹയര്‍സെക്കകന്‍ഡറി പരീക്ഷക്ക് ഒപ്പം നടക്കും. ഒന്നു മുതല്‍ ഒന്‍പതുവരെ ക്്ളാസുകളിലെ വര്‍ഷാന്ത്യപരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കും. ഇത്തവണ എട്ടാംക്്ളാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.പഠന പരിമിതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാണിച്ച് പരീക്ഷക്ക് പ്രത്യേക പരിഗണനക്കുള്ള അപേക്ഷകളുടെ എണ്ണം കൂടിവരുന്നതായും മന്ത്രി പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഡോക്ടര്‍മാര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.