ഒറ്റയ്ക്കൊരു പായ വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റി വന്ന ഒരു മലയാളി കോഴിക്കോട് കടപ്പുറം കണ്ട് പറയുന്നു ഇത് താൻ ഇതുവരെ കണ്ട കടലല്ല പുതിയ കടലാണെന്ന്. എത്ര അപകടങ്ങൾ പറ്റിയാലും കടൽ കാണുമ്പോഴൊക്കെ ഒരു അതിസാഹസികയാത്രയ്ക്ക് കടൽ കൊതിപ്പിക്കുമെന്നും അഭിലാഷ് ടോമി പറഞ്ഞു. മലയാള മനോരമ ഹോർത്തൂസ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഭിലാഷ്.
മഹാസമുദ്രത്തിന് നടുവിൽ, നട്ടെല്ലിന് പരുക്കേറ്റ് ബോട്ട് തകർന്ന് ഒറ്റപ്പെട്ട് കിടക്കുന്ന ഒരാൾക്ക് വീണ്ടും കടലിലേക്കുള്ള ഒരു സാഹസിക യാത്ര സ്വപ്നം കാണാൻ ആകുമോ.അതിന് ഉള്ള ഉത്തരമാണ് ഈ കടൽ മനുഷ്യൻ. ചെറുപ്പത്തിൽ പുസ്തകം വായിച്ച് തുടങ്ങിയതാണ് കടലിലോട് ഉള്ള ഇഷ്ടം. ഇപ്പോള്‍ അത് വിട്ടു മാറാത്ത കൊതിയാണ്
എല്ലാ പ്രശ്നങ്ങളെയും ഒരു കിഴിയിൽ കെട്ടി കടലിലേക്ക് വലിച്ചെറിയുന്നത് സ്വപ്നം കണ്ട ഒരു 9 വയസ്സുകാരനാണ് വളർന്ന് വലുതായി കടലിനെ വിജയിച്ചു വന്നത്. നട്ടെലിന് പറ്റിയ പരുക്കുമായി ഗോൾഡൻ ഗ്ലോബ് ജയിച്ച ആദ്യ ഏഷ്യ കാരനായത്. മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസിൽ പങ്കെടുക്കാൻ കടൽ തീരത്ത് എത്തിയപ്പോൾ ഓർമ്മകൾ തിരമാലയടിച്ചെത്തി.
അഭിലാഷ് ടോമിയുടെ രണ്ടാമത്തെ പുസ്തകമായ ആഴിയും കടലും കാറ്റും ഹോർത്തുസ് വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.