udhayanidhi-stalin-2

ദ്രാവിഡ പ്രസ്ഥാനം രാജ്യത്ത് സാമൂഹികനീതി ഉറപ്പാക്കിയെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. പ്രാദേശികഭാഷകള്‍ നിലനില്‍ക്കാന്‍ കാരണം ദ്രാവിഡ പ്രസ്ഥാനമാണ്. കേന്ദ്രം വിവേചനം കാട്ടുന്നു, ഹിന്ദി അടിച്ചേല്‍പിക്കുന്നത് തടഞ്ഞതില്‍ അഭിമാനമെന്നും ഉദയനിധി മലയാള മനോരമ ഹോര്‍ത്തൂസ് വേദിയില്‍ പറഞ്ഞു. ലിറ്റററി എക്കോസ് ഇൻ ദ്രവീഡിയൻ പൊളിറ്റിക്സ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍. 

കേരളവും തമിഴ്നാടും വര്‍ഗീയതയ്ക്കെതിരെ നില്‍ക്കുന്നതിന് കാരണം പറഞ്ഞായിരുന്നു  തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പ്രസംഗം.  . ഇരുസംസ്ഥാനങ്ങളുടെയും കരുത്ത്  പുരോഗമന രാഷ്ട്രീയമാണ്. കേരളവുമായുള്ള അടുപ്പം തമിഴ്നാടിനു മുൻപേയുണ്ട്. ഫാഷിസത്തിനെതിരെ കേരളവും തമിഴ്നാടും പൊരുതുന്നു. തമിഴ് വ്യക്തിത്വത്തിന്‍റെ കേന്ദ്രം ദ്രാവിഡ മൂവ്മെന്റാണ്. സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായി അത് ഭാഷയെയും സാഹിതിത്യത്തെയും കണ്ടു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതികരിച്ചു. ഇന്ത്യയിൽ പ്രാദേശിക ഭാഷകൾ നിലനിൽക്കുന്നതിന്‍റെ ഒരു പ്രധാന കാരണം തമിഴിനായി ദ്രവീഡിയൻ മൂവ്മെന്റ് മുന്നോട്ടു വന്നതാണ്. ദ്രവീഡിയൻ മുവ്മെന്‍റിന്‍റെ  പ്രധാന ആയുധമായി ഭാഷ മാറിയെന്നും ഉദയനിധി.

ഫാഷിസ്റ്റുകൾ കവിതയിലും സാഹിത്യത്തിലും കാവി പൂശാൻ ശ്രമിക്കുന്നു. കേരളത്തിനും തമിഴ്നാടിനും തങ്ങളുടെ സംസ്കാരത്തോടു സ്നേഹമുണ്ട്. നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും വേണ്ടി തരുമിച്ചു നിൽക്കാം. സംസ്കൃതത്തിന്റെ മേധാവിത്വത്തിനെതിരെ തമിഴ്‌നാട് പൊരുതി. തന്തൈ പെരിയാർ അതിനു നേതൃത്വം നൽകി. ഭാഷയ്ക്കു വേണ്ടി പൊരുതിയവരെ തമിഴ്നാട് ആദരവോടെ കാണുന്നു ഓർക്കുന്നു. ഉത്തരേന്ത്യയിലെ പല ഭാഷകൾക്കും സ്വന്തമായ സിനിമാ വ്യവസായം ഇല്ല. മിക്കതും ദുർബലമാണ്. ബോളിവുഡ് അവയെ വിഴുങ്ങി. ദക്ഷിണേന്ത്യൻ സിനിമകൾക്ക് അതു സംഭവിച്ചില്ല. അവ സ്വന്തം വ്യക്തിത്വം നിലനിർത്തിയെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Dravidian movement ensured social justice in the country says udhayanidhi stalin at manorama hortus venue