nenmara-protest-31

നെന്മാറ പൊലീസ് സ്റ്റേഷനുമുന്നില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധം. പൊലീസ് ലാത്തിവീശി, നാട്ടുകാര്‍ സ്റ്റേഷന്‍റെ ഗേറ്റ് തകര്‍ത്തു. ലാത്തിച്ചാര്‍ജിന് പിന്നാലെ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ് നടത്തിയതില്‍ രോഷ പ്രകടനവുമായി നാട്ടുകാര്‍. പൊലീസിന്‍റെ വീഴ്ചയാണ് കൊലയ്ക്ക് കാരണമെന്നാരോപിച്ച് പ്രതിഷേധം.

 

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയില്‍. പിടിയിലായത് 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ്. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു ഇരട്ടക്കൊലപാതകം. ചെന്താമരയുടെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയതെന്ന് പൊലീസ്. രണ്ടുദിവസമായി  വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിശക്കുമ്പോള്‍ വീട്ടിലേക്കെത്തുമെന്ന് അറിയാമായിരുന്നെന്നും പൊലീസ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പാലക്കാട് പോത്തുണ്ടിയിൽ തിരച്ചിൽ നടത്തിയത്. കോഴിക്കോട്ടെ കക്കാടും ഇയാളെ കണ്ടെന്ന വിവരത്തെ തുടർ‌ന്നു തിരച്ചിൽ നടത്തിയിരുന്നു. പല സ്ഥലങ്ങളിലും ഇയാളെ കണ്ടെന്ന വിവരം ലഭിച്ചു. അവിടെയെല്ലാം പൊലീസ് പരിശോധിച്ചു. പോത്തുണ്ടി മാട്ടായി വനമേഖലയിൽ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടിയത്– എസ്‌പി പറഞ്ഞു. 

ENGLISH SUMMARY:

A large protest by locals in front of the Nenmara police station. The police lathi-charged and the locals tried to break down the gate. After the lathi-charge, the police used pepper spray. The locals expressed anger over the lathi-charge. The protest alleged that the police's negligence was the reason for the murder.