ഗ്രാമക്കാഴ്ചകളുടെ ചന്തത്തിലൂടെയാണ് ചേലക്കരയിൽ പ്രചാരണം കടന്നുപോകുന്നത്. വയൽ വരമ്പിലൂടെയും, നാട്ടിടവഴികളിലൂടെയുമൊക്കെ സ്ഥാനാർഥികളും ഒപ്പമുള്ളവരും കൈ വിശി, കൊടിയുമായി നടന്നു നീങ്ങുമ്പോൾ ഒരു സിനിമ ഫ്രെയിം പോലെ തോന്നും കാഴ്ച. എന്നാൽ ആ കാഴ്ചകളുടെ അനന്ത സാധ്യത ഒരു പ്രചരണക്കാരും പറയുന്നില്ല. കാഴ്ചകൾ മാത്രമല്ല, ഇവിടുത്തെ മനുഷ്യരും അങ്ങനെയാണ്. നാടിനെക്കുറിച്ച് ഊറ്റം കൊള്ളുന്നവർ