കൊടകര കുഴല്‍പ്പണക്കേസില്‍ തന്‍റെ പങ്ക് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ശോഭ സുരേന്ദ്രന്‍ കൂടി രംഗത്തെത്തിയതോടെ ബിജെപിയിലെ ഉള്‍പ്പോരിന്റെ സൂചനകളും കളംനിറഞ്ഞു. ബി.ജെ.പി ചിഹ്നം, താമര മാറ്റി ചാക്കാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.
തിരഞ്ഞെടുപ്പുകാലത്ത് കൊടകര കത്തുമ്പോള്‍ പ്രതിരോധത്തിന് നിര്‍ബന്ധിതരായി ബി.ജെ.പി. തന്റെ കൈകള്‍ ശുദ്ധമാണെന്ന് സുരേന്ദ്രന്‍. കേരള ബാങ്കിന്റെ ജപ്തി ഒഴിവാക്കാനാണ് സതീശന്റെ നീക്കമെന്നും ബി.ജെ.പി അധ്യക്ഷന്‍. പിന്നില്‍ താനെന്ന പ്രചാരണത്തിന് ശോഭ സുരേന്ദ്രന്‍ തുടക്കത്തിലേ തടയിടുന്നു. ബി.ജെ.പി ഓഫിസില്‍നിന്ന് പുറത്തായശേഷം വലിയ തുക ബാങ്കില്‍ സതീശന്‍ അടച്ചെന്നും ശോഭ ആരോപിച്ചു
എന്നാല്‍ സതീശന്റെ നീക്കത്തിനുപിന്നില്‍ ശോഭ സുരേന്ദ്രനാണെന്നായിരുന്നു കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം.കെ.കണ്ണന്റെ മറുപടി. ബി.ജെ.പി നേതൃത്വത്തിനെതിരെ പരിഹാസവുമായി മന്ത്രിമാരും കളം നിറഞ്ഞു. എന്നാല്‍ കെ.സുരേന്ദ്രനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തലയുെട ആരോപണം