cpm-state-committee

TOPICS COVERED

ബിജെപി കള്ളപ്പണക്കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കണം. ബിജെപി ഓഫിസില്‍ കോടികള്‍ കൊണ്ടുവന്നത് ഞെട്ടിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇഡി, ആദായനികുതി വിഭാഗങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. അതിനെതിരെ വി.ഡി.സതീശന്‍ ഒന്നും പറയുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു

കള്ളപ്പണക്കേസ് അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ട് മൂന്നുവര്‍ഷമായിട്ടും  ഇ.ഡി.അന്വേഷിക്കുന്നില്ലെന്ന് നിയമമന്ത്രി പി.രാജീവ് വിമര്‍ശിച്ചു. കള്ളപ്പണക്കേസ് കേരള പൊലീസിന് അന്വേഷിക്കാനാവില്ലെന്നും രാജീവ് പറഞ്ഞു. ബിജെപി കള്ളപ്പണം ഒഴുക്കുന്നെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി കെ.സുരേന്ദ്രന്‍. കേരളം ഭരിക്കുന്നത് ബിജെപിയല്ല. ഇവിടെ പൊലീസ് ഇല്ലേ എന്നും സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് ചോദിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ആര്‍എസ്എസ് ഒരിക്കലും എടുക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.