mk-kannan-03

കൊടകര കള്ളപ്പണക്കേസില്‍ തിരൂര്‍ സതീശന്‍റെ നീക്കത്തിന് പിന്നില്‍ ശോഭ സുരേന്ദ്രനെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍. തൃശൂരുകാരന്‍ എന്ന നിലയില്‍ സതീശനെ അറിയാം. സതീശന്‍ ശോഭയുടെ സന്തതസഹചാരിയാണ്. തൃശൂര്‍ സഹകരണബാങ്ക് സതീശന് മാത്രമല്ല ഉന്നത ബി.ജെ.പി നേതാക്കള്‍ക്കും വായ്പ നല്‍കിയിട്ടുണ്ടെന്നും കണ്ണന്‍ തൃശൂരില്‍ പറഞ്ഞു. 

 

അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ തന്റെ പങ്ക് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ശോഭ സുരേന്ദ്രന്‍ കൂടി രംഗത്തെത്തിയതോടെ ബിജെപിയിലെ ഉള്‍പ്പോരിന്റെ സൂചനകളും കളംനിറഞ്ഞു.  ബി.ജെ.പി ചിഹ്നം, താമര മാറ്റി ചാക്കാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.   

Google News Logo Follow Us on Google News

ENGLISH SUMMARY:

MK Kannan against sobha surendran