ബിജെപിയിലേക്ക് പോകുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും സരിൻ കഴിവുള്ള ആളാണെന്നും ശശീ തരൂർ സനക പ്രദക്ഷിണത്തിൽ മനോരമ ന്യൂസിനോട്.
കെ മുരളീധരൻ ജനസ്വാധീനമുള്ള കരുത്തനായ നേതാവാണ്. തൃശ്ശൂരിലെ തോറ്റതിന് മുരളി ഉത്തരവാദിയല്ല, പാർട്ടി അദ്ദേഹത്തെ അംഗീകരിക്കും. ഒരിക്കലും ബിജെപിയുടെ വഴിയിലേക്കില്ല. തൻറെ എഴുത്തും വർത്തമാനവും എന്നും വർഗീയതയ്ക്കെതിരാണ്. താൻ ബിജെപിയിലേക്ക് പോകുമെന്നത് വെറും പ്രചാരണമെന്നും ശശി തരൂര്‍ പറഞ്ഞു.
സരിനെ അറിയുന്നത് കോൺഗ്രസുകാരനായെന്നും ശശി തരൂര്‍. കഴിവുള്ളയാളാണ് രാഷ്ട്രീയത്തിൽ മൂല്യങ്ങളും വിശ്വാസങ്ങളും വേണം, കാലുമാറ്റത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.