സത്യസന്ധത തെളിയിക്കാൻ പഴയ വാർത്ത ഷെയർ ചെയ്ത് ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂർ സതീശൻ. ബസ് ഡ്രൈവറായിരിക്കെ കളഞ്ഞു കിട്ടിയ രണ്ടു ലക്ഷം രൂപ ഉടമയ്ക്കു തിരിച്ചു കൊടുത്തതിന് പത്രങ്ങളിൽ വന്ന പഴയ വാർത്തയാണ് സതീശൻ ഷെയർ ചെയ്തത്. സാമ്പത്തിക തിരിമറിയുടെ പേരിൽ സതീശനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന ബിജെപി ആരോപണത്തിനുള്ള മറുപടിയാണിതെന്നും സതീശന്‍ പറയുന്നു. 

Read Also: 'കള്ളപ്പണം ബിജെപി ഓഫീസില്‍ ചാക്കില്‍ സൂക്ഷിച്ചു'; തിരൂര്‍ സതീശന് നോട്ടീസ്

അതേസമയം , കള്ളപ്പണം ബി.ജെ.പി ഓഫിസില്‍ ചാക്കിലാക്കി സൂക്ഷിച്ചെന്ന വെളിപ്പെടുത്തലില്‍ തിരൂര്‍ സതീശനോട് മൊഴിയെടുക്കലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. അസൗകര്യങ്ങള്‍ കാണിച്ച് സതീശന്‍ രണ്ടു ദിവസത്തെ സാവകാശം തേടി. കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മരാജനുമായി ബി.ജെ.പി നേതാക്കളുടെ ബന്ധം പറയുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.

നേരത്തെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ കൂടുതല്‍ പുറത്തുവന്നു. കോഴിക്കോട്ടെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മരാജനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും തമ്മിലുള്ള ബന്ധം പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. ധര്‍മരാജന്റെ മൊഴിയിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പും ധര്‍മരാജന്റെ മൊഴിയും പുറത്തുവന്നതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിലായി. സാമ്പത്തിക തിരിമറിയില്‍ പുറത്താക്കിയെന്ന് സതീശനെതിരെ ബി.െജ.പി. പ്രസ്താവന നടത്തിയിരുന്നു. 

ENGLISH SUMMARY: