night-music

കോഴിക്കോട് കടപ്പുറത്തെ ഹോര്‍ത്തൂസ് വേദിയില്‍ പാട്ടുകളുടെ ഓളം തീര്‍ത്ത്  'കഥകള്‍ പറയും പാട്ടുകള്‍'  സംഗീത നിശ. ഗായകരായ സുധീപ് കുമാര്‍, വിധുപ്രതാപ്, ശ്രീരാഗ് ഭാസ്കര്‍, ജോത്സ്യന, രാജലക്ഷ്മി, നിത്യാ മാമന്‍ എന്നിവരാണ് പാട്ടുകളുമായി വേദിയെ സ്മൃതിയിലാഴ്ത്തിയത്...

ഉറൂബന്‍റെ നീലക്കുയില്‍ തുടങ്ങിയ ഗാനനിശ പിന്നീട് പ്രശസ്തരായ സാഹിത്യകാരന്മാരെയെല്ലാം ഓര്‍പ്പിക്കുന്നതായിരുന്നു. അവരുടെ രചനകളില്‍ പിറന്ന ചിത്രങ്ങളിലെ പാട്ടുകളാണ് സദസിനെ ഓര്‍മകളുടെ ആഴങ്ങളിലെത്തിച്ചത്.മാണിക്യവീണയും, നീലഗിരിയുടെ സഖികളുമെല്ലാം കേള്‍വിക്കാരെ സ്മൃതിയിലാഴ്ത്തി.

1960കളില്‍ തോപ്പില്‍ ഭാസിയുടെ രചനയില്‍ പിറന്ന അടിമകള്‍ എന്ന ചിത്രത്തിലെ പാട്ടും നിശയ്ക്ക് ഓര്‍മകള്‍ സമ്മാനിച്ചു.എംടിയും, തകഴിയും, പി കേശവദേവും, മാധവിക്കുട്ടിയുമെല്ലാം കടപ്പുറത്തെ മണല്‍ത്തരികളില്‍  സംഗീതമായി ഒഴുകിപ്പരന്ന രാവ്

1983ല്‍ സംഗീതലോകത്തിലെ ഇളക്കിമറിച്ച പാട്ട് ഇന്നും സദസിനെ ആനന്ദത്തിലാറാടിച്ചു. കൈയ്യടിച്ചും ചുവടുവച്ചും താളം പിടിച്ചുമവര്‍ ആസ്വദിച്ചു.കെടി മുഹമ്മദ് തിരക്കഥയെഴുതിയ കടല്‍പ്പാലം എന്ന ചിത്രത്തിലെ പാട്ടും സംഗീത നിശയ്ക്ക് മാറ്റ്കൂട്ടുന്നതായിരുന്നു.അങ്ങനെ കഥകള്‍ പറഞ്ഞുവച്ച പാട്ടുകള്‍ കതോര്‍ത്ത് എല്ലാരും മടങ്ങുമ്പോഴും മായാതെ നില്‍‌ക്കുന്നത് സംഗീതത്തിന്‍റെ ഒരുപിടി നല്ല ഓര്‍മകളാണ്.

 
A night of music at the Horthus venue in Kadappuram, Kozhikode: