കർണാടിക് സംഗീതം അറിഞ്ഞാൽ മാത്രമേ നല്ല ഗായകനാകൂ എന്നില്ലെന്ന് മനോരമ ഹോർത്തൂസ് വേദിയിൽ ഗായകൻ സൂരജ് സന്തോഷ്. റിയാലിറ്റി ഷോകളിൽ

വെസ്റ്റേൺ മ്യൂസിക് പോലും കർണാട്ടിക് സംഗീതത്തെ അടിസ്ഥാനമാക്കി വിധി പറയുന്ന രീതി ശരിയല്ലെന്നും സൂരജ് പറയുന്നു. 

പാട്ടും പറച്ചിലുമായി കടൽ തീരത്ത് കടന്നു പോയ നിമിഷങ്ങളിൽ സൂരജ് പാട്ടിന്റെ രാഷ്ട്രീയം പറഞ്ഞു..സംഗീത യാത്രയിൽ പിന്നിട്ട തിരിച്ചറിവുകൾ പറഞ്ഞു.. സംഗീതം 

ഭരണകൂടഭീകരതക്ക് മേൽ സൃഷ്‌ടിച്ച പ്രതിരോധം പറഞ്ഞു..

നല്ല സംഗീതഞരെന്നാൽ കർണാട്ടിക് അഭ്യസിക്കുന്നവരാണെന്നത് മിഥ്യ ധാരണയാണെന്ന് സൂരജ്.കലാകാരന്റെ ഇഷ്ടഗാനം മാത്രം കേൾക്കാതെ കലാകാരനെ കൂടി കേൾക്കാൻ ആസ്വാദകർ തയ്യാറാകണമെന്നും പ്രിയ ഗായകന്‍ പറഞ്ഞുവെക്കുന്നു..

singer-sooraj-santhosh-in-horthus-venue: