ഫോര്‍ട്ടുകൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരുക്കില്ല. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ടും ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് വന്ന ബോട്ടുമാണ് കൂട്ടിയിടിച്ചത്.ബോട്ടുകള്‍ സര്‍വീസ് പുനരാരംഭിച്ചു. വലിയ അപകടമല്ലെന്ന് കെ.എം.ആര്.എല്‍ അറിയിച്ചു. റോ റോ സര്‍വീസിന് വഴി കൊടുക്കുന്നതിനിടെയായിരുന്നു അപകടമെന്നും വിശദീകരണം.