നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ ബി.ജെ.പി. കള്ളപ്പണമൊഴുക്കിയെന്ന് വെളിപ്പെടുത്തല്‍. കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയതിന്റെ കണക്ക് പുറത്ത്. കള്ളപ്പണ ഇടപാടുകാരൻ ധർമരാജന്‍റെ മൊഴിയിലാണ് കൃത്യമായ കണക്ക്. മൊഴിയുടെ പകർപ്പ്  മനോരമ ന്യൂസിന് ലഭിച്ചു. തൃശൂരില്‍ 12 കോടിയും തിരുവനന്തപുരത്ത് 11.5 കോടിയും വിതരണം ചെയ്തു. കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധർമരാജന്‍റെ മൊഴിയിൽ ഉണ്ട്. പാലക്കാട്ടേയ്ക്കുള്ള 4.5 കോടി രൂപ സേലത്ത് കവർച്ച ചെയ്യപ്പെട്ടെന്നും ധർമരാജന്റെ മൊഴിയില്‍ പറയുന്നു. Also Read: തുടരന്വേഷണവും കോലാഹലങ്ങളും; തിരികെവരുന്ന കൊടകരക്കേസ്

2021 മാർച്ച് അഞ്ചിനും ഏപ്രിൽ അഞ്ചിനും മധ്യേ കള്ളപ്പണം ഒഴുക്കി. ബി‌ജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴിയെടുക്കാന്‍ പൊലീസ് ഇന്ന് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. നേരത്തെ, കുറ്റപത്രം സമര്‍പ്പിച്ച കേസായതാണ് കാരണം. മൊഴിയെടുത്ത ശേഷം കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കാനാണ് നീക്കം. 

ഇതിനു പുറമെ, ഇ.ഡിയ്ക്കു ഇതിന്‍റെ പകര്‍പ്പ് അയയ്ക്കും. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ട ഇ.‍‍ഡിയാകട്ടെ ഈ കേസ് സമഗ്രമായി ഇതുവരെ അന്വേഷിച്ചിട്ടില്ല. തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തുന്ന തിരൂര്‍ സതീശന് പൊലീസ് കാവല്‍ തുടരുകയാണ്. ആക്രമണ ഭീഷണി നിലനില്‍ക്കുന്നതാണ് കാരണം. 

ENGLISH SUMMARY:

kerala assembly election Disclosure that BJP poured black money; report out