സ്മാര്‍ട് റോഡിന്‍റെ പേരില്‍ തലസ്ഥാനത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. അതിനിടെ സ്മാര്‍ട് റോഡുകള്‍ സുന്ദരമായെന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചു. ഒന്നാം ഘട്ട ടാറിങ് കഴിഞ്ഞ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് റോഡിലെ ദൃശ്യങ്ങളാണ് മന്ത്രി പങ്കുവച്ചത്. എന്നാല്‍ ശരിക്കും സുന്ദരമായോ എന്ന് ചോദിച്ചാല്‍ റോഡിന്‍റെ അവസ്ഥ ദൃശ്യങ്ങള്‍ പറയും....
പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മന്ത്രി ഒടുവില്‍ പറഞ്ഞ സമയം. പിന്നീടത് മെയ് ആയി... ഓണമായി... ഇനിയിപ്പോ ഈ സമയമൊക്കെ കഴിഞ്ഞല്ലോ എന്ന് ചോദിക്കണ്ടതില്ല...! നമ്മടെയീ റോഡുകളൊക്കെ എത്ര ഓണം കണ്ടതാ. റോഡ് പണിയുടെ ഇടയിലൂടെ വരുമാനത്തിനുള്ള ചില സൂത്രപ്പണികളും ഉണ്ട്.
പോണപോക്കില്‍ വാരിക്കുഴി പോലെയുള്ള വലിയ കുഴികളില്‍ ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണിയും ഉണ്ട്. ടാറ് ഇളക്കി കൂട്ടിയിട്ടതും ഒരു വശത്ത് ജെസിബിക്ക് തോണ്ടുന്നതും വിദൂരത്തല്ല. അതും മന്ത്രി പങ്ക് വച്ച വീഡിയോയിലെ സ്ഥലത്തിന് തൊട്ടരികെയാണ്.