road

തിരുവന്തപുരത്തെ റോഡ് പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍  പറഞ്ഞ ജൂണ്‍ പതിനഞ്ചും കഴിയുമ്പോള്‍  ഉറപ്പുകളെല്ലാം കുറുപ്പിന്‍റെ ഉറപ്പായി അവശേഷിക്കുകയാണ്. നിര്‍മാണം നടക്കുന്ന പത്തു റോഡുകളില്‍ 5 എണ്ണത്തില്‍ പണി പകുതിപോലും ആയിട്ടില്ല .  മന്ത്രിമാരുടെ തരാതരം ഉറപ്പുകള്‍ കേട്ട് നിലവിലെ പണിയും കണ്ടു വരാം. 

 

ജനറല്‍ ആശുപത്രി വഞ്ചിയൂര്‍ റോഡ് പകുതി ഭാഗത്തും വലിയ കുഴികള്‍ കാണാം. കുറച്ചു ദൂരം ആദ്യഘട്ട ടാറിങ് നടത്തി. ഓവര്‍ബ്രിജ് – ഉപ്പിടാംമൂട്  റോഡ്  ചെട്ടികുളങ്ങര വരെ ടാര്‍ ചെയ്തു. ബാക്കി ഭാഗത്ത്  മെറ്റല്‍ നിരത്തുന്നതേയുളളു. എം ജി രാധാകൃഷ്ണന്‍ റോഡില്‍ മെറ്റല്‍ നിരത്തുന്ന ജോലികളാണ് നടക്കുന്നത്. ഓടയുടെ നിര്‍മാണമൊന്നും എങ്ങുമെത്തിയിട്ടില്ല. 

ബേക്കറി – ഫോറസ്റ്റ് ഓഫിസ് റോഡില്‍ മാന്‍ഹോളുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കിളളിപ്പാലം – അട്ടക്കുളങ്ങര റോഡില്‍ ഓടകളുടെ സ്ഥാനത്ത് ആഴമേറിയ കുഴികളാണെങ്ങും.  2019 ലാണ് നഗര റോഡുകള്‍  സ്മാര്‍ട്ട് ആക്കാന്‍ തുടങ്ങിയത്. റോഡു പണി തീര്‍ന്നില്ലെന്ന് മാത്രമല്ല , നമ്മുടെ സങ്കല്പത്തിലെ സ്മാര്‍ട് റോഡില്‍ കാണേണ്ട  ഭൂമിക്കടിയിലൂടെയുളള കേബിളുകള്‍ ,  ആധുനിക രീതിയിലുളള ഓടകള്‍ , തെരുവു വിളക്കുകള്‍ ഇതൊന്നും അടുത്ത കാലത്തൊന്നും സ്മാര്‍ട്ട് ആകുന്ന ലക്ഷണമില്ല.

ENGLISH SUMMARY:

All the assurances that the road works in Thiruvananthapuram would be completed were in vain. The road work is half way