പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നകാര്യത്തില്‍  തീരുമാനമായെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പദ്ധതിക്കെതിരെ സമരം പുനരാരംഭിക്കാന്‍ കെ റെയില്‍ വരുദ്ധ സമരസമിതി തീരുമാനിച്ചു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ പദ്ധതിക്ക് ഉറപ്പുനല്‍കിയിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. 

പാരിസ്ഥിതിക പ്രശ്നങ്ങളടക്കം പരിഹരിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്‍റെ  കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ് ഇടവേളയ്ക്കുശേഷം  സില്‍വര്‍ ലൈന്‍ ചര്‍ച്ച സജീവമാകാന്‍ കാരണം. എന്നാല്‍ പ്രശ്നങ്ങള്‍‌ പരിഹരിച്ചാലും പദ്ധതി നടപ്പാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് കൊടുത്തിട്ടില്ലെന്നായിരുന്നു  ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പ്രതികരണം. എം വി ഗോവിന്ദന്‍റെ അപ്പക്കച്ചവടം കെ റെയിലില്‍ നടക്കില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു 

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കിയ ഉറപ്പാണ് അശ്വനി വൈഷ്ണവ്  ആവര്‍ത്തിച്ചതെന്നാണ് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍റെ നിലപാട്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ  കോഴിക്കോട് കാട്ടിലപീടികയില്‍ കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങി. പുതിയ സാഹചര്യത്തില്‍ 13ന് കൊച്ചിയില്‍ പ്രതിരോധ സംഗമം നടത്താനാണ് കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ തീരുമാനം

ENGLISH SUMMARY:

Minister V. Abdurahiman said that a decision has been taken regarding the implementation of the Silver Line project