നിയമപ്രകാരമുള്ള നടപടികളാണ് മുനമ്പത്ത് സ്വീകരിച്ചതെന്ന് വഖഫ് ബോര്‍ഡ്. കുടിയൊഴിപ്പിക്കാന്‍ നീക്കമില്ലെന്നും അവരുടെ രേഖകളും പരിശോധിക്കാന്‍ തയാറെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ രേഖകള്‍ ഹാജരാക്കും. വഖഫ് ബോര്‍ഡിനെ ഭീകരജീവിയായി ചിത്രീകരിക്കാന്‍ ശ്രമമെന്നും എം.കെ.സക്കീര്‍ ആരോപിച്ചു
അതിനിടെ ഇന്ത്യയില്‍ വഖഫ് ബോര്‍ഡ് ഒരു പ്രശ്നമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു. ഏത് തരം ഭൂമിക്ക് മുകളിലും അവകാശം ഉന്നയിക്കാന്‍ അവര്‍ക്ക് കഴിയുന്നു. കേരളത്തില്‍ എത്ര വഖഫ് ഭൂമിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രകാശ് ജാവഡേക്കര്‍
അതേസമയം, മുനമ്പം ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ആരെയും കുടിയൊഴിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വഖഫ് ബോര്‍ഡ് കേസ് പിന്‍വലിച്ചാല്‍ തീരുന്ന പ്രശ്നമാണെന്നും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു. മുനമ്പത്തെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു