പൊലീസ് പരിശോധനയെ ന്യായീകരിച്ച് എ.എ.റഹീം എം.പിയും നേതാക്കളും. മണിക്കൂറുകളോളം ഷാനിമോള്‍ ഉസ്മാന്‍ റൂം തുറന്നില്ലെന്ന് റഹീം. വനിതാ പൊലീസിനെ മുന്‍ എം.എല്‍‌.എ തല്ലിയെന്നും ആരോപിച്ചു. പണംമാറ്റാന്‍ സൗകര്യമൊരുക്കിയശേഷമാണ് മുറി തുറക്കാന്‍ അനുവദിച്ചതെന്നും റഹീം ആരോപിച്ചു. എം.പിമാര്‍ പരിശോധന തടസ്സപ്പെടുത്തിയത് എന്തിനെന്നും, സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗ് കൊണ്ടുവന്നുവെന്നും സിസിടിവി പരിശോധിക്കണമെന്നും സിപിഎം നേതാവ് നിധിന്‍ കണിച്ചേരി ആവശ്യപ്പെട്ടു.

പാലക്കാട്ടെ ഹോട്ടലിലെ പരിശോധന പൂര്‍ത്തായായി എന്ന് പൊലീസ്. 12 മുറികള്‍ പരിശോധിച്ചെന്നും, പണം കണ്ടെത്താനായില്ലെന്നും എസിപി അശ്വതി ജിജി പറഞ്ഞു. 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ബിന്ദു കൃഷ്ണയുടെ മുറിയില്‍ ആദ്യം പരിശോധന നടത്തി. പിന്നാലെ ഷാനി മോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്ക്ക് എത്തി. എന്നാൽ വനിത പൊലീസ് ഇല്ലാതെ പരിശോധന അനുവദിക്കില്ലെന്നു ഷാനിമോൾ ഉസ്‍മാൻ നിലപാടെടുത്തു.