ksrtc-hc

സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് റദ്ദാക്കിയത്. 140 കിലോമീറ്ററിലധികം ദൂരത്തേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 2020 സെപ്റ്റംബർ 14-നാണ് കെഎസ്ആര്‍ടിസിക്ക് ഏറെ ഗുണകരമായ സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്. പുതിയ സ്കീമിന് രൂപംനൽകിയാൽ ഒരു വർഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടായില്ല എന്നതിനാൽ സ്കീം നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.

 

മോട്ടോര്‍വാഹനവകുപ്പിന്‍റെ തീരുമാനത്തെ തുടര്‍ന്ന് മലയോരമേഖലകളില്‍ നിന്നുള്ള ഒട്ടേറെ സ്വകാര്യ സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് നഷ്ടമായിരുന്നു. ഇത് ആസ്ഥലങ്ങളില്‍ രൂക്ഷമായ യാത്രക്ലേശത്തിനും കാരണമാക്കി.  ഈ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും  ബസുകളില്ലാത്തതിനാല്‍ അത് നടപ്പായതുമില്ല. ഇതിനിടെയാണ് ഇപ്പോള്‍  മോട്ടോര്‍ വാഹനവകുപ്പിന്‍റെ പുതുക്കിയ സ്കീം നിയമപരമല്ലെന്ന ഉത്തരവ് വരുന്നത് .  ഇതിന്‍റെ അടിസ്ഥാനത്തില്‍ പഴയ സ്വകാര്യപെര്‍മിറ്റുകള്‍ പുനസ്ഥാപിക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. 

Google News Logo Follow Us on Google News

ENGLISH SUMMARY:

The High Court quashed the order prohibiting private buses from being granted permits for distances greater than 140 km. Justice Dinesh Kumar Singh canceled the provision in the motor vehicle scheme.