chelakkara

ചേലക്കര നിയമസഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിന്‍റെ വിധിയെഴുത്ത് ആരംഭിച്ചു. എൺപതിയേഴ് പിന്നിട്ട ശാന്തകുമാരി പതിവു തെറ്റിക്കാതെ വോട്ടു ചെയ്തത് തിരഞ്ഞെടുപ്പ് ആവേശത്തിന്‍റെ മികവുറ്റ ഉദാഹരണമായി. വീടുകളിൽ വോട്ട് ചെയ്യുന്നത് സുതാര്യമല്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുന്നറിയിപ്പ് നൽകി.

 

പനി ബാധിച്ച് രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു ശാന്തകുമാരി. ആശുപത്രിക്കിടയിൽ നിന്ന് അവശതകൾ മറന്ന് മകൻറെ കൈപിടിച്ച് വീട്ടിലെത്തി. ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ. ചെറുതുരുത്തി 31 ആം നമ്പർ ബൂത്തിന്‍റെ പരിധിയിലാണ് വോട്ട്. ഒരു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാതിരുന്നിട്ടില്ല. വോട്ടിൽ വിട്ടുവീഴ്ച്ചയില്ല.

85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ടുചെയ്യാൻ തിങ്കളാഴ്ച്ചവരെയാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 961 പ്രായമായവരും 457 ഭിന്നശേഷിക്കാരുമുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സംഘടനകളിൽപ്പെട്ട ചില ഉദ്യോഗസ്ഥർ വീടുകളിലെ വോട്ട് സൗകര്യം ദുരുപയോഗപ്പെടുത്തിയതായി കോൺഗ്രസ് ആരോപിക്കുന്നു. യുഡിഎഫിന് കിട്ടേണ്ട വോട്ടുകൾ അസാധുവാക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം ശ്രമിച്ചതായാണ് ആരോപണം. ഉപതിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കി.

ENGLISH SUMMARY:

The verdict writing of the first by-election in the history of Chelakara assembly constituency has started