സാമുദായിക സംഘടനകളുടെ പിന്തുണ സംബന്ധിച്ച തര്‍ക്കം കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നതില്‍ സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്ന് ചെന്നിത്തലയും കെ.സിയും കെ.സുധാകരനും പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അഭിപ്രായം പറയേണ്ട സമയത്ത് പറയുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍.എസ്.എസ് ക്ഷണത്തില്‍ തുടങ്ങിയ ചര്‍ച്ച ചെന്നെത്തിനില്‍ക്കുന്നത് മുഖ്യമന്ത്രി ആരെന്ന ചോദ്യത്തില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് മാധ്യമങ്ങളുടെ ചര്‍ച്ചയെന്ന് ചെന്നിത്തല പറഞ്ഞു. സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്ന് കെ.സി.വേണുഗോപാലും വ്യക്തമാക്കി.
അതേ അഭിപ്രായം തന്നെയാണ് കെ.സുധാകരനും. മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യതയെന്നും കെ.സുധാകരന്‍ ചോദിക്കുന്നു. സതീശനും പൂര്‍ണ പിന്തുണ നല്‍കി സുധാകരന്‍. യു.ഡി.എഫിനെ ജയിപ്പിക്കുക മാത്രമാണ് തന്റെ ദൗത്യമെന്ന് സതീശനും ആവര്‍ത്തിച്ചും.
ലീഗ് അഭിപ്രായം പറഞ്ഞാല്‍ പറഞ്ഞതാണെന്ന് വ്യക്തമാക്കി, കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ കക്ഷിയായി. യു.ഡി.എഫില്‍ വൈകി മാത്രം ചൂടാകുമെന്ന് പ്രതീക്ഷിച്ച മുഖ്യമന്ത്രിചര്‍ച്ച നേരത്തെ തുടങ്ങിയതോടെ ആകാംക്ഷകളും പലതാണ്.