ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി വീട് നിർമിച്ചു നൽകാമെന്നേറ്റവരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് ശേഷം വിളിച്ചു കൂട്ടുമെന്ന് റവന്യു മന്ത്രി കെ.രാജൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഇതു വരെ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിർമ്മിക്കാമെന്നേറ്റത് 1043 വീടുകളാണ്. ദുരന്തം നടന്ന് 100 ദിവസം പിന്നിട്ടിട്ടും ഉദാരമനസ്കരെ സർക്കാർ വിളിച്ചു ചേർക്കാത്തതിൽ മുസ്ലിം ലീഗ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.