bank

വയനാട് ബത്തേരി അർബൻ ബാങ്കിലെ നിയമന ക്രമക്കേടിൽ കോൺഗ്രസിലേയും സിപിഎമ്മിലേയും ഒരു വിഭാഗം നേതാക്കൾക്കും സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ആര്‍.പി.ശിവദാസ്. ബാങ്കിൽ നടക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ അഴിമതിയാണെന്നും അർബൻ ബാങ്കിലെ മുൻ വൈസ് ചെയർമാൻ കൂടിയായ ശിവദാസ് ആരോപിച്ചു. അതേസമയം, നിയമന ക്രമക്കേടിൽ നെന്മേനി സ്വദേശി പത്രോസ് പരാതി നൽകി.

 

ഡി.സി.സി ട്രഷറർ എർ.എം വിജയന്റെയും മകന്റെയും ആത്മഹത്യയോടെയാണ് ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന ക്രമക്കേട് വീണ്ടും ചർച്ചയാകുന്നത്. നിയമന കോഴയിൽ ഉത്തരവാദികളെ ചൊല്ലിയാണ് കോൺഗ്രസിനകത്തും പുറത്തും വിവാദം ചൂടുപിടിക്കുന്നത്. ഏറ്റവും ഒടുവിലാണ് മുൻ ഡി.സി.സി ജന.സെക്രട്ടറി ആർ.പി ശിവദാസ് രംഗത്തെത്തിയത്. കോൺഗ്രസിലേയും സിപിഎമ്മിലേയും നേതാക്കൾക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ബത്തേരി അർബൻ ബാങ്കിലെ മുൻ വൈസ് ചെയർമാൻ കൂടിയാണ് ശിവദാസ്. ബത്തേരി സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായ അഴിമതിയാണെന്നും പിന്നിൽ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഒരു വിഭാഗം നേതാക്കന്മാരും സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്നും ആർ.പി ശിവദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.

അതിനിടെ നിയമന കോഴ വിവിവാദത്തിൽ വയനാട്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ ആദ്യ പരാതി ലഭിച്ചു ജോലിവാഗ്ദാനം നൽകി കോൺഗ്രസ് നേതാക്കൾ 22 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് നെന്മേനി താളൂർ സ്വദേശി പത്രോസാണ് പരാതി നൽകിയത്. മരണപ്പെട്ട ഡിസിസി ട്രഷറർ എൻഎം വിജയനും, യുകെ പ്രേമൻ, സക്കറിയ മണ്ണിൽ, സിടി ചന്ദ്രൻ എന്നിവർ ഇടനിലക്കാരായി പണം വാങ്ങിയെയെന്നാണ്‌ പരാതി. മൂന്ന് ലക്ഷം തിരികെ നൽകി. ഇനി ലഭിക്കാനുള്ളത്‌ 19 ലക്ഷമാണെന്നും പരാതിയിലുണ്ട്‌.

ENGLISH SUMMARY:

RP Shivadas accuses Congress and CPI(M) leaders, along with Cooperation Department officials, of involvement in recruitment irregularities at Wayanad Bathery Urban Bank.